Monday, October 24, 2011

മുസ്ലിം ബ്രദേർസ്...


              സ്ഥലം തിരൂർക്കാട് യത്തീംഖാന ഒരു പത്ത് നാപ്പത് കൊല്ലംമുൻപ് അവിടെനിന്ന്പഠിച്ചിരുന്ന രണ്ട് മുസ്ലിം ബ്രദേർസിന്റെ കഥ ആണ് ഞാൻ പറയാൻ പോകുന്നത്  എന്നൊക്കെ വേണെങ്കിൽ പറയാം..
           ഒന്ന് മോനുട്ടി മറ്റേത് കുഞ്ഞിപ്പ.രണ്ട് പേരും സത്യസന്ധരും സൽസ്വഭാവികളുംമഹാ പാവങ്ങളും (മെയിൻ ഹോബി എലിയെ കൊല്ലുന്നപൽകെണിയിൽ ചീഞ്ഞ മത്തിയോ ശർക്കരയോ വച്ച് ടും.. എന്ന ശബ്ദത്തിന് ശേഷം ചൂടനായ ബാപ്പ ഉറങ്ങുമ്പോ ആ റൂമില് വച്ച് ഉമ്മാന്റെകൈയ്യിൽ നിന്നും പവറില് ഒരടി അങ്ങ് കിട്ടിയാ മോങ്ങുന്ന കുട്ടിയെ പോലെ മോങ്ങി ഓടുന്ന പട്ടിയുടെ ശബ്ദം കേട്ട് രസിക്കുക………സദ്ർ ഉസ്താദിന്റെ കസാലയിൽ നയക്കൊരണ പൊടി വിതറുക തുടങ്ങിയ പ്രായത്തിന്റെതായ കളികൾ)
               കുഞ്ഞിപ്പ ഉറക്കം തുടങ്ങിയാൽ മഹാ പാവം ആണ്.പക്ഷേ മാനമര്യാദക്ക് ഉറങ്ങാൻ സമ്മതിക്കണ്ടേ വാർഡൻമോല്യാര്. സുബഹി ബാങ്ക്കൊടുക്കുന്ന മുൻപ്വരും മൂപ്പര്വടിയും കൊണ്ട്.എഴുന്നേൽക്കാൻമസില്പിടിച്ചാല് ചന്തിക്ക്വാട്ടർ മാർക്ക് ഒത്ത് കിട്ടും. മൂപ്പര് താഴെ നിന്ന് കോണിയിൽ കൂടെ  ടും……ടും എന്ന്കയറി വരുമ്പോ തന്നെ ഓരോ പയ്യൻസ് ഉറക്കത്തിൽ ആണേൽ പോലും അറിയാതെ എഴുന്നേറ്റ് അറ്റൻഷനിൽ നിന്ന്പോവും.
              ഒരിക്കല് മൂപ്പർക്ക് സ്ഥിരം ഉള്ള 8:00 മണി ചായയിൽ ഉറക്ക ഗുളിക ഇട്ടു  ‌ചായ തണുത്തപ്പൊ അത് എടുത്ത് ക്യാന്റീനിൽ  ഭക്ഷണം ഉണ്ടാക്കുന്ന ആൾ എടുത്ത് കുടിച്ച് ഒരു ദിവസം രാവിലെ പട്ടിണി ആയത് ആലോചിച്ച് ആരും ആ പണിക്ക് പിന്നെ നിന്നതും ഇല്ല.
              സ്ഥിരമായി എന്നപോലെ അടി കിട്ടി ‌പോന്നപ്പോൾ ഒരു ‌പ്രതികാരമനോഭാവം അവരിൽ ഉയർന്ന് വരാൻ ‌തുടങ്ങി.
              ഒടുവിൽ മോനുട്ടിയും കുഞ്ഞിപ്പയും മാസ്റ്റർ പ്ലാൻ തയ്യാറാക്കി.അവിടെ ഉള്ള എല്ലാ പയ്യൻസിന്റെ കൈയ്യിൽ നിന്നും ‌പൈസ പിരിച്ച ശേഷം കടയിൽ പോയി കഴിയുന്നത്ര നൂലുണ്ടകൾ സംഗടിപ്പിച്ചു (കളർ = ബ്ലാക്ക്)
              പിറ്റ്യേ ദിവസം പതിവ് പോലെ മോല്യാര് കയറി വന്നു. മരത്തിന്റെ ജനാലകളില് ഒക്കെ ചൂരലും കൊണ്ട് അടിച്ച് മൂപ്പർ അങ്ങോട്ടും ഇങ്ങോട്ടും നടന്നു.പെട്ടെന്ന് മൂപ്പരൊന്ന് സ്റ്റെക്കായി.
               അതാ കുഞ്ഞിപ്പ പാടത്ത് ഞൗഞ്ഞി കിടക്കുന്ന പോലെ ചുരുണ്ട് അങ്ങിനെ ‌കിടക്കുന്നു.(അവനെ ‌കെണിച്ച് ‌വച്ച് മോനുട്ടി അടക്കം ബാക്കി ഉള്ള ‌പടപ്പുകള് ‌സ്ഥലം കാലിയാക്കിയതാണ്) നാല് ദിവസായിട്ട് പട്ടിണി കിടക്കുന്ന ഒരുത്തന് അൽഫാം കണ്ട പോലെ ഒറ്റ ‌പാച്ചിലാണ് മോല്യാര് കുഞ്ഞിപ്പാന്റെ അടുത്തേക്ക് (പയ്യന്മാര് കുപ്പായം തുന്നി കളിക്കാൻ ഒന്നുമല്ല നൂലുണ്ട മേടിച്ചത് അവർ രാത്രി  ഇരുന്ന് നൂലുണ്ട ‌മുഴുവോനും കട്ടിലിന്റെയും ‌മേശയുടെയും ഇടയില് ‌ചുറ്റി ‌വച്ചിരുന്നു) മോല്യാര് ഓടി അടുത്തതും “അല്ലാഹു അക്ബർ” എന്ന് മുഴുവോനും ‌പറഞ്ഞില്ല അപ്പോഴേക്ക് ‌“ച്‌ളീം” എന്ന ശബ്ദത്തോടെ മോന്ത നിലത്ത് പതിഞ്ഞിരുന്നു.ഒപ്പം തന്നെ ലൈലത്തുൽ ഖദ്റില് ഓരോരുത്തര് കയ്യ് ‌മേൽപ്പോട്ട് ‌പൊക്കുന്ന ‌പോലെ കാൽ രണ്ടും കുത്തനെ അങ്ങ് ‌പൊങ്ങി.തൊലി ‌പൊളിച്ച ‌നെന്ത്രപ്പഴം ‌പോലെ മൂപ്പര് 2-3 സെക്കന്റ്  ആ ‌നിർത്തം തുടർന്നു.പിന്നെ ‌ട്രും!!!! എന്നും ‌പറഞ്ഞ് കാലുകളും നിലത്തെത്തി.
               അതിന്റെ ‌പ്രകമ്പനം കൊണ്ട്  താഴത്തെ നിലയിൽ ഉള്ള നൂറിന്റെ ‌ബൾബ് ഒക്കെ ഒന്ന് ‌മിനുങ്ങി.റബ്ബറ് ‌തെറ്റാലിമ്മെ നിന്ന് വിട്ട ‌കടലാസ് ‌പോലെ ‌ഉടനെ കുഞ്ഞിപ്പ മൂപ്പരുടെ ‌മുകളിലൂടെ ഒരു ചാട്ടം ചാടിവരാന്തയിലൂടെ ഓടി ‌വന്ന് ‌കോണിയുടെ അടുത്തുള്ള ‌തെങ്ങിലേക്ക് ഒറ്റ ‌ചാട്ടംശൂം!!!  എന്ന് താഴോട്ടൊരു വരവും……… 
               പിന്നെ അവനെം തിരഞ്ഞോണ്ട് ‌നടക്കുക ആയിരുന്നു എല്ലാരുംഒടുക്കം വെള്ളമില്ലാത്ത ഹൗളിൽ നിന്നും ആളെ ‌കിട്ടി.ഇല ചാടാതിരിക്കാൻ മുകളില് ‌വല ഇട്ടത് കൊണ്ട് കണ്ട് കിട്ടാൻ ഇചിരി പണിപെട്ടു.
               വാർഡൻ ‌മോല്യാരോട് ‌ഞാനല്ല…….ഞാനറിഞ്ഞില്ല ……എന്ന് ഒക്കെ മുക്കി ‌മുരണ്ട് ‌പറഞ്ഞപ്പൊ .വീർത്ത മുഖവുമായി ഒരു പുഞ്ചിരിയൊടെ അവനെ ‌തൂക്കി എടുത്ത് ഓഫീസിലേക്ക് ‌നടന്ന് ‌നീങ്ങി വാർഡൻ ‌മോല്യാര്……