Monday, July 5, 2010

സൈഫൂസ് ബഫാന







സൈഫു: ഫുട്ബാൾ ആണ് മതം പെലെ ആണ് ദൈവം ഇബ്ലീസാകട്ടെ മറഡോണ.ഫാബിയാനോ റൊബീഞ്ഞോ എന്നൊക്കെ പറഞ്ഞാ പുളകം കൊള്ളുന്ന വീരൻ (സ്വന്തം ബാപ്പാന്റെ പേരു കേട്ടാ വരെ ഇത്ര സ്നേഹപ്രകടനം ഉണ്ടാവില്ല.)
ഹ്യൂണ്ടായി ഷോറൂമിന്റെ സൈടില് എൽ.സീ.ടി പ്രൊജക്റ്ററില് കളി വെക്കുകയാണ് എന്നറിഞ്ഞപ്പൊ പാത്തുമ്മ താത്താന്റെ മുൻപില് 1 ലോഡ് വെറ്റില ചെരിഞ്ഞാൽ ഉണ്ടാവുന്ന ഒരു പുതിലായിരുന്നു സൈഫുവിനും.
11:30 നാണ് കളി എങ്കിലും 8:00 മണിക്ക് തന്നെ വന്നിരുന്ന് 11:30 വരെ നാവ് കൊണ്ടും,കയ്യ് കൊണ്ടും കാലുകൊണ്ടും പോയിട്ട് വിറക് കൊള്ളി കൊണ്ട് വരെ ബ്രസീലിന്റെ മഹാത്മ്യം വിളമ്പും മൂപ്പര്.അങ്ങിനെ ക്രിത്യം 11:30നു കളി തുടങ്ങുമ്പോൾ അവൻ ഉറക്കവും തുടങ്ങും (മുടിഞ്ഞ ക്ഷീണം). പിന്നെ ആരെങ്കിലും വിളിച്ചാൽ രാവിലെ എഴുന്നേൽക്കും..
എന്നിട്ട് പൊല പാച്ചിലാണ് ഷമ്മുവിന്റെ ഹോട്ടലിലേക്ക്.വരവ് കണ്ടാ വെള്ളപ്പം മുഴുവോനും ഓൻ തിന്നു തീർക്കും എന്ന് കരുതും……എന്നിട്ട് ഒരു ചോദ്യാണ്
ടാ………ഇന്നത്തെ പേപ്പർ എവുടേ?????”
അവേലിയബിൾ ആയ എല്ലാ പത്രത്തിലെയും സ്പോർട്സ് പേജ് കാണാതെ പഠിക്കും ഈപഠിത്തം ഓനെപ്പോലുള്ളോര് സ്കൂളിൽ പോയി പഠിച്ചാൽ ഇന്ത്യ 45 കൊല്ലം കൊണ്ടെങ്കിലും ഒരു വികസിത രാജ്യമാകും.
പിന്നെ അങ്ങാടീൽ പോയിട്ട് പെരും ലാത്തിയടി (ഓർ തൊള്ള)  ഇതാണ് സൈഫു.
സൈഫുവിന് മോല്യാരെ ഭയങ്കാര ഭഹുമാനമാണ് വാവാസ് ഓടിറ്റോറിയത്തിന്റെ ഫ്രണ്ടില് ഒരു കൂട്ടര് മറ്റൊരു കൂട്ടരെ തിന്നാനും നാട്ടുകാര് നന്നാവുകയാണെങ്കി ആയിക്കോട്ടെ എന്നും കരുതി.സ്റ്റേജ് കെട്ടി പ്രസംഗിക്കുന്നു.സൈഫു മോല്യാരൊടുള്ള ബഹുമാനത്തിന്റെ ഊക്കിൽ അത് ശ്രദ്ധിച്ച് കേട്ടു.പിറ്റ്യേന്ന് അവൻ ആരുടെയോ ബൈക്കിൽ കയറി ഓസിന് തോണിക്കരക്ക് പോവ്വാണ്.ഈ സമയം മോല്യാർ നടന്ന് വരുന്നു.ഓൻ ബാക്കിലിരുന്ന് കയ്യ് പൊക്കീട്ട് മോല്യാരോട്  അസ്സലാമു അലൈക്കുംഎന്ന് പറഞ്ഞു മൂപ്പർ ചെക്കന്റെ ഭക്തിയുടെ പവറ് കണ്ട് അതിലും പൊക്കീട്ട്വാലൈക്കും………..” ബൈക്ക് വിടുന്നവൻ സൈഫുവിന്റെ കൈയ്യിന്റെ ലവൽ ഒന്നും ശ്രദ്ധിക്കുന്നുമില്ല……..അടുത്തങ്ങ് എത്തിയതും സൈഫു മൂപ്പരുടെ പൊക്കി പിടിച്ച് നിൽക്കുന്ന കൈയ്യിൽ ഒറ്റ പിടുത്തം…………………..
വാഴയുടെ പച്ചില പിടിച്ച് വലിച്ചാ ഉണ്ടാവുന്ന ഒരു ശബ്ദത്തോടെ മോല്യാർ റോഡിലൂടെ നിരങ്ങി വരുന്നു മറയണ്ട ഭാഗമൊക്കെ പുറത്തും .പുറത്ത് കാണുന്ന അവയവമൊക്കെ അകത്തുമായി മോല്യാർ എഴുന്നേറ്റു (നാട്ടുകാർ എഴുന്നേല്പിച്ചു).
എന്നാലും ഇജ്ജ് ഇഞ്ഞോട്എന്ന നോട്ടം നോക്ക്ണ മൊല്യാരൊട് സൈഫു ..
അല്ല…………………….ഇങ്ങളല്ലെ………….ഇന്നലെ……..അന്ധിക്ക് കജ്ജ് കൊണ്ട് .സലാം കൊടുക്കണം ന്നും . വണ്ടീൽ പോണോല് നിലത്ത് ഉള്ളോർക്ക് കൊടുക്കണമെന്നും എന്നൊക്കെ………മുഴുവനാക്കിയപ്പോഴേക്ക് എല്ലാവരും അവനെ പൊതിഞ്ഞിരുന്നു. (പിന്നെ മോല്യാർ ധാനധർമ്മവും സകത്തും സലാമുമൊക്കെ പറയുമ്പൊ ഒരു തുണിയുരിഞ്ഞ നോട്ടം ഇങ്ങനെ നോക്കും) ഈമോല്യാര് ഇങ്ങനെ വരുമ്പോ ഉണ്ട് സൈഫുവും കൂട്ടുകാരും ടീമിന്റെ ഫോട്ടൊ ചെറുതാക്കിയും അവർ അഞ്ചാറ് പേരുടെ ഫോട്ടൊ വളരെ വലുതാക്കിയും ഫ്ലക്സ് തൂക്കുന്നു.
മോല്യാർ പറഞ്ഞു മക്കളെ ഈ കായിന് ഇങ്ങക്കൊക്കെ ഓരോ ഫുൾ  കോയിബിരിയാണി വാങ്ങിതിന്നൂടെ
പക്ഷെ സൈഫുവിന് അത് സഹിച്ചില്ല. മൂപ്പർ പോയതും അവൻ പറഞ്ഞു.
അത് അസുഖം വേറെ ആണെടാ ആ പഹേന്റെ ഫോട്ടൊ ഇല്ലാത്തതിന്റെ അസൂയയാണ്
                                     ഇതാണ് സൈഫുവിന് ഫൂട്ബാൾ

Saturday, June 12, 2010

ലാഭം


ട്രെയിൻ ചീറിപ്പായുകയാണ് പുറത്തേക്ക് നോക്കിയാൽ വല്ല പ്രൈവറ്റ് ബസ്സിലുമാണെന്ന് തെറ്റിദ്ധരിച്ച് പോകും.അത്രേം സ്പീടിലാണ് പോകുന്നത്.ജാംമ്പൂരിക്ക് തിരൂർക്കാട് സ്കൂളിലെ കുട്ടികൾ പോവ്വാണ്.

ഈറോട്ടിൽ വച്ച് ഒരാള് 1 കെട്ട് ടീഷർട്ടും കൊണ്ട് കയറി.വിലചോദിച്ചപ്പോൾ മൂപ്പര് ഷാറൂഖാൻ സ്റ്റൈലിൽ പറഞ്ഞു “മുന്നൂറ് റൂവ”.

ഇത് കേട്ടപ്പൊ വളരെ വാഗ്മിയായ സുനിപോയിപ്പറഞ്ഞു ടൂഫിഫ്ടി രൂപക്ക് തരുമോ??????

മൂപ്പര് സാധനം ചട്പുട്ന്നനെ(വിത്തിൻ 5 സെക്കന്റസ്)പൊതിഞ്ഞ് കയ്യില് അങ്ങട് വച്ച് കൊടുത്തു.

അവൻ ആകെ ഇളിഞ്ഞ് പൈസയും കൊടുത്തു.പിന്നെ ഒരു നഷ്ടബോധത്തോടെ തിരൂർക്കാട്ടെ പാഠം പോലുള്ള പുല്ലുപോലുമില്ലാത്ത പറമ്പുകളിലേക്ക് നോക്കി ഇരിക്കാൻ ഭാവിക്കവേ അവന് പെട്ടെന്ന് പിടലി തിരിക്കേണ്ടി വന്നു.മറ്റൊന്നുമല്ല.മുസ്താക്കും ബേറെ ഒരുത്തനും പൊരിഞ്ഞപിശകലാണ്.ഒടുക്കം 300 രൂപ എന്ന് പറഞ്ഞ സാധനം വെറും 25 രൂപ വച്ച് അവരങ്ങട്ട് വാങ്ങി.ഇത് കണ്ടതും സുനി ഒരു മാതിരി ബല്യ ഒരു കല്യാണത്തിന് പോയിട്ട് ആദ്യം തന്നെ പശള തൊള്ളീ കുടുങ്ങിയ പോലെ ആയി..

അവൻ ചുണ്ടിന്റെ രണ്ട് തലയും താഴോട്ട് വലിച്ച് നീട്ടി കണ്ണും തുറിപ്പിച്ച് വന്നിട്ട് മൂപ്പരോട് പറഞ്ഞു.

“കാക്ക........എന്താ കാക്ക ഇങ്ങള് ഇങ്ങനെ ഇച്ചും ബാക്കി പൈസ തരീം”

അണ്ണൻ ചൂടായ പോലെ എന്തൊക്കെയോ പറഞ്ഞു (തമിഴ് സിനിമ പോലും മര്യാദക്ക് കാണാത്ത ഞമ്മക്ക്ണ്ടോ അത് വല്ലതും തിരീണു)

ഓൻ വീണ്ടും പറഞ്ഞു

“കാക്ക ഇമ്മ ചീത്ത പറീം കാക്ക അതാണ് പ്ലീസ്.................. ഇങ്ങള് ആ പൈസ തരീം.

ഓന് അയാളെ പിന്നാലെ തലങ്ങും വിലങ്ങും ട്രെയിനിലൂടെ നടന്നു.പിന്നെ ഞങ്ങള് നീങ്ങോളം അയാക്ക് കച്ചോടം ഒന്നും ഇണ്ടായിന്നിലാ എന്ന് തോന്നുണു.

ഒടുക്കം ചൂളോം വിളിച്ച് ട്രെയിനങ്ങ് നീങ്ങിയപ്പൊ ഓനൊരു ലോറി കയറിയ മോന്തയും കൊണ്ട് കയറി വന്നു.

പിന്നെ ജാമ്പൂരി കയിഞ്ഞ് 8 കിലോ ചളിയും 4 കിലോ ഈറയും 2 കിലോ ജലദോഷവും കൊണ്ട് പൊരീ കയറ്ണ വരെ ഓൻ ഒന്നും വാങ്ങിയിട്ടില്ല (എവൻ 1 ആല്പലീബ്)

Tuesday, May 18, 2010

പടക്കം

തിരൂര്‍ക്കാട് ഇറച്ചി പീടിയന്റെ ബേക്കില്‍ ഒരു പടക്കക്കട തുറന്നു.ജബ്ബാറിന്റെ ബാപ്പാന്റെ ആണ് കട.മൂപ്പര് ആറാം ക്ലാസ്സുകാരന്‍ ജബ്ബാറിനെത്തന്നെ കടയില്‍ ഇരുത്തി. പുതിയ കടയില്‍ കച്ചോടം പൊടിപൊടിക്കുന്നു.

ഒരു ദിവസം പതിനൊന്നേമുക്കാല്‍ ആയിട്ടുണ്ടാകും. ഒരു തലീക്കുത്ത്ണ വെയിലുള്ള തെളിഞ്ഞ അന്ധരീക്ഷം. ജബ്ബാര്‍ ചൊറീം കുത്തി ഇരിക്കുന്നു. വെറുതെ ഇരിക്കല്ലേ എന്ന് കരുതി കടയുടെ മുമ്പില്‍ നിന്ന് ഒരു രൂപയുടെ ഓലപ്പടക്കമെടുത്ത് തലകുത്തനെ പിടിച്ച് പതുക്കെ ഒരു ഗ്യാസ് ലൈറ്റര്‍ വച്ച് കത്തിച്ചു. ലൈറ്ററില്‍ തീ ഫുള്‍ വോള്യത്തിലാണ് സെറ്റ് ചെയ്തിരുന്നത്. കത്തിച്ചതും തീ 'ചും' എന്നും പറഞ്ഞ് തിരിയിലൂടെ വിചാരിച്ചതിലും വേഗത്തില്‍ അങ്ങട്ട് കത്തി കയറി. അപ്പൊ കിട്ടിയ സ്റ്റിമുലേഷനില്‍ ജബ്ബാറ് പടക്കം ഒറ്റ ഏറ് നേരെ വീണത് നിലചക്രങ്ങള്‍ ഭംഗിയായി അടുക്കി വച്ചതിലേക്ക്. ഏറ്റവും മുകളിലെ നിലച്ചക്രം പതിയെത്തിരിഞ്ഞ് തുടങ്ങി അവന്‍ ക്യൂരിയോസിറ്റിയോട് കൂടി അത് കണ്ട് നിന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ ഓട്ടോറിക്ഷാ സ്റ്റാന്റിലൂടെയും നാഷണല്‍ ഹൈവേയിലൂടെയും വാണങ്ങള്‍ തലങ്ങും വിലങ്ങും ചീറിപ്പായാന്‍ തുടങ്ങി. ആകെ ഒരു സര്‍വകക്ഷിയോഗത്തിന്റെ അവസ്ഥ. പിന്നെ ഗുണ്ടുകളും തുടങ്ങി കലാപരിപാടി. 10മിനുട്ട് കൊണ്ട് 1 പാട് പൈസ വെള്ളത്തിലായി. അതിന് ശേഷം എന്ത് കട തുറന്നാലും ആരും തിരൂര്‍കാട്ടങ്ങാടീല് പടക്കക്കട തുറന്നിട്ടില്ല.

Tuesday, May 11, 2010

സമരം


മങ്കടയില്‍ ബസ്സുകള്‍ ഒരു നിലക്കും നിര്‍ത്തുന്നില്ല. തല്ലാന്‍ ചെന്നോലൊക്കെ വെട്ടൊന്ന് കണ്ടം 2 സ്റ്റൈലില്‍ കിട്ടിയ വഴിക്ക് ഓടി. മുഹ്സിനെപ്പോലെ ക്ലീനറെ മുഖത്ത് നോക്കി കടുപ്പത്തില്‍ 2 കട്ടം ചായ എന്ന് പറഞ്ഞോലെക്കെ ഹാന്‍സും പാന്‍പരാകും രജനിയും മിക്സ് ചെയ്ത് തേക്കാത്താ കോട്ട് പല്ല് വരെ യൂസ് ചെയ്ത് ജ്ജ് എന്താടാ ബുള്ച്ചൂ എന്ന ഒറ്റ കൊസ്റ്റ്യനും കൊണ്ട് ബോധം കെടുത്തി കളഞ്ഞു ആ മാഫിയാ ശഷികള്‍.

ഇങ്ങനെ കോണ്‍ഗ്രസ്സിനായി വെമ്പുന്ന മുരളിയെപ്പോലെ ബസ്സ് സ്റ്റോപ്പില്‍ നിര്‍ത്തുന്ന കാഴ്ച ജീവിതത്തില്‍ എന്നെങ്കിലും കാണാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് മഞ്ചേരി റൂട്ടില്‍ പോകുന്ന കുട്ടികള്‍.

ഇതിനിടക്ക് കുട്ടികളുടെ രക്ഷക്കായി ഗാന്ധി ജയന്തിക്ക് തുറന്ന ബാറുകാരന്റെ പോലെ ഒരു പ്രമുഖ വിദ്യാര്‍ത്ഥി സംഘടനയുടെ പടയാളികള്‍ എത്തി.( 5-6ആളുകള്‍ ഉണ്ടായിരുന്നു )

അവര്‍ മോരും വെള്ളം വില്‍ക്കുന്ന കക്കാന്റെ മുമ്പില്‍ നിന്ന് ബസ്സ് തടയേണ്ടതിന്റെ 'അത്യന്താപേക്ഷികത' യെ ക്കുറിച്ച് എലി വാണം വിട്ട് തുടങ്ങി.

1 മോരും വെള്ളം കുടിക്കേണ്ട നേരത്ത് ഹരം കൊണ്ട് 3ഉം 4ഉം മോരും വെള്ളമൊക്കെ ചെക്കമ്മാര് അടിച്ച് തുടങ്ങി. അത് വഴി കടക്കാരുടെ സാമ്പത്തിക നിലയും മെച്ചപ്പെട്ട് തുടങ്ങി.ഇത് കഴിഞ്ഞതും "വാര്യാ കോര്യാ" മത്തി മാതിരി കിട്ട്യെ കായിനും ഫ്റീ ആയും മെമ്പര്‍ഷിപ്പും കൊടുത്തു.എല്‍ പി കുട്ടികള്‍ ഒക്കെ വരി നിന്ന് മെമ്പര്‍ഷിപ്പ് മേടിച്ചു.

കൂപ്പണ്‍സ് സ്റ്റോക്ക് കഴിഞ്ഞതും.10ആം ക്ലാസ്സ് വരെ തറോ ആയിപ്പടിച്ച ഒരുവന്റെ കയ്യില്‍ കൊടിയും കൊടുത്തു.അത്തയ്യാത്തില് കൊളാക്കി എന്നൊക്കെ പറഞ്ഞ മാതിരി ഇനിയാണ് പരിപാടി ഉഷാറാവുന്നത്.

അവര്‍ ഹരത്തില്‍ പോയിത്തടുത്തത് പെരിന്തല്‍മണ്ണക്ക് പോണ മദീന.( ആ റൂട്ടില്‍ ഞാനടക്കം 8-10 പേരെ ഉള്ളൂ അത് കൊണ്ട് ബസ്സുകാരൊക്കെ ബ്രേക്കിന് യാതൊരു കുഴപ്പവുമില്ല എന്ന് കാണിച്ചു തന്നിരുന്നു).

ആദ്യമേ വന്ന് നിറുത്തിയ ബസ്സിന്റെ മുമ്പില്‍ പോയി നിന്ന് ചായ കാപ്പി ഒക്കെ വിട്ട് പൊറാട്ട കോയിബിരിയാണി എന്നൊക്കെ ചള്ളുകള്‍ വിളി തുടങ്ങിയിരുന്നു.

ബസ്സിന്റെ ഡ്രൈ‌വറും ഒട്ടും മോഷമായിരുന്നില്ല മൂപ്പര് ബസ്സ് പിടിച്ച് റോഡിന് കുറുകെ 1 ജെയിംസ് ബോണ്ട് നിറുത്തലങ്ങ് നിറുത്തി.

മഞ്ചേരി റൂട്ടില്‍ ആദ്യമായി ബസ്സുകള്‍ 100-110 ന്റെ താഴെ പോണതും അന്ന് കാണാന്‍ പറ്റി.

ഒടുവില്‍ നമ്മുടെ വീരശൂര പരാക്രിമികള്‍ ഡ്രൈ‌വറുടെ കാല് പിടിക്ക്ണ അവസ്ഥ വരെ എത്തി.കാരണം മറ്റൊന്നുമല്ല പെരിന്തല്‍മണ്ണ റൂട്ടില്‍ ഒരു ബസ്സും നിറുത്താതെ പോവില്ലെന്ന് നമ്മുടെ നേതാക്കമ്മാര് അപ്പോഴാണ് അറീണത് 10-15 മിനുട്ട് കഴിഞ്ഞപ്പോ നേതാക്കാമ്മാരെ കാണാനുമില്ല.

ബസ്സുകാര് കേസുകൊടുത്ത് 18 വയസ്സിന്റെ മുകളില്‍ ഉള്ള ബസ്സ് തടഞ്ഞ 10ആം ക്ലാസ്സിലെ പ്രമുഖര്‍ നമ്മുടെ നാട്ടിലെ പോലീസ് സ്റ്റേഷന്റെയും വീട്ടിലെ പണത്തിന്റെയും ആവഷ്യകത എന്താണെന്ന് ശരിക്കും മനസ്സിലാക്കി മനസ്സിലാക്കി.

Monday, May 10, 2010

മാരത്തോണ്‍

(വിവാദമായ)മങ്കട ബസ് സ്റ്റോപ്പ് മഞ്ജേരി റൂട്ടില്‍ ബസ്സുകള്‍ ലൂസ് മോഷന്‍ പോലെ പോയിക്കൊണ്ടിരിക്കുന്നു.മങ്കട സ്കൂളിലുള്ളവരോക്കെ വളരെ കൂതറ ചെക്കമ്മാരായത് കൊണ്ട് ഒറ്റ് ഒന്നിന് ബസ്സിന്റെ മുന്‍പില്‍ പോയിട്ട് പിന്നില്‍ നിന്ന് തെറി വിളിക്കാനുള്ള ധൈര്യംപോലുമില്ല.

ഒരു ബസ് പറന്ന് വരികയണ് ( Full gutter ഉള്ളത് കൊണ്ട് റെയിലില്‍ ഗ്യാപ്പുള്ളത് പോലെയാണ് മഞ്ജേരി റോട്ടില്‍ ഗട്ടറില്‍ റോടുള്ളത് )

ഒരു ചെക്കന്‍ ബസ് വളവ് തിരിഞ്ഞ് വരുന്നത് കണ്ടപ്പോത്തന്നെ ഓട്ടം തുടങ്ങി.ചിലര്‍ക്കൊക്കെ മങ്കടന്നോടി പൂയിക്കുന്നെത്തുമ്പളേ ബസ്സിന്റെ പിറകിലെങ്കിലുംതൂങ്ങാന്‍ പറ്റാറുള്ളൂ.

ഒടുവില്‍ ഓന്റെ ഭാഗ്യത്തിന് വിമാനം ചുഴീ കുടുങ്ങിയ മാതിരി 4-5 തിരിച്ചിലും മലക്കലുമൊക്കെ കഴിഞ്ഞ് ബസ്സിന് ലാന്റ് ചെയ്യേണ്ടി വന്നു.ഒടുവില്‍ cuttingഉം pastingഉം ഒക്കെ കഴിഞ്ഞ് മങ്കട മേലെ എത്തിയപ്പോഴെക്ക് നമ്മുടെ മൊതല് അവിടെ എത്തി.

ഒരു വിജയ് സ്ലി സോറി ഷ്ലീലാളിതനെപ്പോലെ ബസ്സിലേക്ക് "1 സീട്ടി"എന്ന് 8 കിലൊ കനത്തില്‍ പറഞ്ഞ് കയറുമ്പൊ.

ക്ലീനറുടെ വക 1 ഉപദേശം

"അനക്ക് ഈ ഓട്ടം പൊരീക്ക് ഓടിയാല് ഞാമ്മളെ മുന്നെ അങ്ങട്ട് എത്താഞ്ഞല്ലോ ഇഞ്ജെ ചരക്കെ"

Sunday, May 9, 2010

വാര്‍ഷികം.

ല്‍.പി സ്കൂള്‍ അങ്കണം.വാര്‍ഷികാഘോഷാമാണ് പരിപാടികള്‍ ഒക്കെ ചീറി മറിയുന്നു (എല്‍.പി കുട്ട്യാളെ പരിപാടികള്‍ അല്ലെ ചക്കക്കൂട്ടാന്‍ വച്ചമാതിരിണ്ട്.)

പെട്ടെന്ന് ഒരു കര്‍ഷകപ്പാട്ട് തൊടങ്ങി പുട്ത്തം വുട്ട ടാന്‍സ് വല്ല മന്‍മതാറാസയുടെ റീമിക്സ് പോലെ കുട്ടികള്‍ ആടിത്തിമര്‍ക്കുന്നു.

ഇതിനിടക്ക് മുന്‍പില്‍ നില്‍ക്കുന്നവന്റെ തൊപ്പി (Build With കവുങ്ങിന്‍ പാള) ചാടി.

ഇത് കണ്ടതും പിറകില്‍ നില്‍ക്കുന്നവന്‍ വിസിഡി പ്ലെയറില്‍ ഡിവിഡി ഇട്ട പോലെ 1 സ്റ്റെക്ക് ആയി. പിന്നീട് അവന്റെ മുഖഭാവം ചെറുതായൊന്നു വെള്ളത്തില്‍ കല്ലിട്ട പോലെ ആയി . പിന്നെ കര കര ശബ്ദത്തോട് കൂടി അവനങ്ങ് തുടങ്ങി.

സ്റ്റേജിന് മുന്‍പില്‍ സ്ഥലം പിടിച്ച (1st & 2nd standard) റൗഡികളുടെ വമ്പിച്ച പ്രൊത്സാഹനവും.

ഹാ................ഹാ..................ഹാ മുസ്ഫിറിന്റെ തൊപ്പി പ്ഫൂ ഹാ ഹാ കൂയ്.

തെങ്ങില്‍ നിന്നും തേങ്ങ വീഴുന്ന ലാഘവത്തോടെ കപ്പികളില്‍ കര കര ശബ്ദമുണ്ടാക്കി കര്‍ട്ടന്‍ പതിയെ അങ്ങട്ട് താഴ്ന്നു.

പിന്നെ കര്‍ട്ടന്റെ പിറകില്‍ ടീച്ചര്‍മാരുടെ വക ചവിട്ടു നാടകമായിരുന്നെന്ന് പറഞ്ഞ് കേട്ടു.

Saturday, May 8, 2010

നാവൂറന്‍ കാക്ക


ഞങ്ങളുടെ സിറ്റിയുടെ തൊട്ടടുത്ത സ്ഥലത്ത് ഒരു കാക്ക ഉണ്ട് അയാളെ നാട്ടുകാരൊക്കെ വളരെ സ്നേഹത്തോടെയും ആദരവോടെയും നാവൂറന്‍ കക്കാ എന്ന് വിളിച്ചു. അയാള്‍ ഇത് ഇതുവരെ കേട്ടിട്ടില്ല ഇനി കേട്ടാലും കുഴപ്പമൊന്നുമില്ല പറഞ്ഞവന്‍ Al-shifa യിലെ Deluxe Room ഇല്‍ പല്ലും എണ്ണി ഇരിക്കേണ്ടിവരും എന്ന് മാത്രം.

ഒരു ദിവസം നല്ല സുന്ദരിയായ , അനുസരണയുള്ള ഗര്‍ഭിണിയായ ഒരു പശുവിനെയും കൊണ്ട് അതിന്റെ മുതലാളി മന്ദം മന്ദം നടന്നു വരികയായിരുന്നു ഇത് കണ്ട് കാക്ക ചോദിച്ചു

"എന്താ അബ്ബുവേ അന്റെ പജ്ജിന്റെ പള്ള ഗ്യാസും കുറ്റി മാതിരി"

പിറ്റിയേന്ന് ആ പജ്ജ് പെറ്റു കുട്ടീം തള്ളീം ചത്തു

ഇതിന് ശേഷം അദ്ദേഹത്തിന് നാട്ടില്‍ 1 George Bush പരിവേഷം ആണ്

ഒരാള്‍ പുതിയ വണ്ടിയും കൊണ്ട് വരുമ്പോള്‍ വഴിയില്‍ അദ്ദേഹത്തെ കണ്ട് ചില്ല് എറിഞ്ഞുടച്ച കഥ വരെ നാട്ടില്‍ ഉണ്ട്

അദ്ദേഹത്തിന്റെ ഏറ്റവും Updated കഥ പറയാം

1 ദിവസം 3 പേര്‍ ആകെ മൂടിപ്പുതച്ച് ഉശാറായി ബൈക്ക് 90-95ല്‍ കോയാമു M 80 മ്മെ പോണ മാതിരി വരികയായിരുന്നു ഇത് കണ്ടതും നമ്മുടെ ഹീറോ പറഞ്ഞു

"എബ്ട്ക്കാ ഈ പാഹേമ്മാര് 3 മജ്ജത്താള് കഫം ചെയ്ത മാതിരി പോണത് "

പിന്നീട് അവിടെ നടന്നത് ഞങ്ങളുടെ ഒരു മാഷ് (പേരു പറയുന്നില്ല കാരണം അസംബ്ലിക്ക് വര്‍ത്താനം പറഞ്ഞിട്ട് മൂപ്പര് പിടിച്ചീന്റെ ക്ഷീണം ഇപ്പളും മാറീട്ടില്ല ) അയലോക്കത്തെ ബസ് ഓടിച്ച പോലെ ആയിരുന്നു.കാര്യമായിട്ടൊന്നുമില്ല 'ഇടത്തോട്ട് തിരിയുക' എന്നSignal Board ന് പകരം Telephone Post കറക്ട് ഫിറ്റ് ആയിരുന്നു

സ്കൗട്ട് ക്യാമ്പ്

എല്ലാ സീസണിലേയും പോലെ പുതിയ ഒരു സ്കൗട്ട് ക്യാമ്പ് ഉമ്മാ‌‌‌‌‌ന്റെ ഒപ്പിട്ട (അത് നമ്മള്‍ തന്നെ അങ്ങട്ടിടും കാരണം മറവി നമ്മുടെ ഒരു കൂടപ്പിറപ്പാണല്ലൊ) സമ്മതപത്രവും കൊടുത്ത് സ്കൗട്ട് മാഷുടെ സ്ഥിരം സ്റ്റൈലില്‍ മക്കരപറമ്പ്എത്തി. അവിടെ മറ്റെല്ലാ പുലികളും റെഡിയായിരുന്നു ഞങ്ങളുടെ സ്ഥിരം ശത്രുക്കളായ തഴെക്കോട്ടുകാരും ഉണ്ടായിരുന്നു എന്നാണെന്റെ ഓര്‍മ.അങ്ങനെ ക്യമ്പ് 2 ദിവസം പിന്നിട്ടു.സധാരണ ക്യാമ്പില്‍ നിന്നും വിഭിന്നമായി ഞങ്ങള്‍ക്ക് 1 കുളിക്ക് അവസരം ഉണ്ടെന്നറിയിച്ചു. അങ്ങനെ ആ ചെറിയ പുഴവക്കത്തെത്തി. പിന്നീട് നീന്താനറിയുന്നവരെ 1 ഗ്രൂപ്പും അറിയാത്തവരെ മറ്റൊരു ഗ്രൂപ്പുമായിത്തിരിച്ചു. ഞാന്‍ 2ന്റെയും മിടിലില്‍ പെട്ട ആളായിരുന്നു എങ്കിലും വിട്ട് കൊടുത്തില്ല ഞാന്‍ നീന്താന്‍ അറിയുന്നവരില്‍ നിന്നു. സാറന്‍മാര്‍ OK എന്നു പറഞ്ഞതും ബിന്‍ഷാദിനെയും ജാഫറിനെയും പോലുള്ള ചില നാണം കൂണുങ്ങികള്‍ ഉടന്‍ ചടാപടാ എന്നോടിഅതിലേക്ക് ഡൈവ് ചെയ്തു.ഞങ്ങള്‍ ചെന്നു നോക്കുമ്പോള്‍ Long Jump Pitലേക്ക് Javelin എറിഞ്ഞപോലെ കുറെ ശരീരങ്ങള്‍ പുഴയില്‍ കുത്തിനില്‍ക്കുന്നു. ചിലരുടെ കാലൊക്കെ 10-10 സ്റ്റൈലിലാണ് ഉടന്‍ തന്നെ അവരൊക്കെ സ്റ്റടിയായി ചിലരുടെ വായില്‍ നിന്ന് വെള്ളത്തിന് പകരം ചളിയാണ് വരുന്നത് .ഞങ്ങള്‍ വളരെ നീറ്റ് ആയി അതില്‍ മുങ്ങിക്കുളിച്ചു കയറിപ്പോന്നപ്പോള്‍ Pears Soapപോലുള്ള വെള്ളം നല്ല Happy അച്ചാര്‍ പോലെ ആയിട്ടുണ്ട്.ഞങ്ങള്‍ തലയൊക്കെ തോര്‍ത്തി ചത്തതിനൊക്കുമേ ജീവിതം എന്ന് പറഞ്ഞ മാതിരി ആ കുളിയേക്കാള്‍ നല്ലത് കുളിക്കാതിരിക്കലായിരുന്നു എന്ന തിരിച്ചറിവും വയിലിട്ട് നടന്ന് വരുമ്പോള്‍ ഉണ്ട് ചിലര്‍ വളരെ കുശാലായി വെട്ടി വിഴുങ്ങി ഏമ്പക്കവും വിട്ട് വരുന്നു.അവരെപ്പോലെ 5-6 പേരുണ്ടെങ്കില്‍ Indian Oil Companyക്ക്'ഗുളിക വണ്ടി'കള്‍ ഒഴിവാക്കേണ്ടിവരും എന്ന് തോന്നും. പിന്നീടാണ് മനസ്സിലായത് സാറന്‍മാര്‍ക്ക് ചെറിയ 1 Spelling Mistake സംഭവിച്ചു എന്ന്.പുഴ വറ്റിച്ച് പോകുന്ന കൂട്ടുകാരെ കണ്ടപ്പോള്‍ 1 Spelling Mistake സംഭവിച്ചാല്‍ ഒരുപാട് വയറു നിറയും എന്ന മറ്റൊരു തിരിച്ചറിവും കൂടെ വായിലിട്ട് ഞങ്ങള്‍ Slow Motionല്‍ നടന്ന് നീങ്ങി

തുമ്പീ വാ.........


10ആം ക്ലാസ്സ് പരീക്ഷക്ക് ഇനി 1 മാസം തിരൂര്‍ക്കാട് സ്കൂളിലെ അദ്ധ്യാപകര്‍ എല്ലാവരും ബദ്ര്‍ നടത്തുകയായിരുന്നു.വിജയശതമാനം 95 കടത്തണം എന്നതിനുള്ള കഠിന പ്രിയത്നത്തിലാണ്.

കള്ള്ഷാപ്പില്‍ സോറി നിയമസഭയില്‍പോലും കേള്‍ക്കാത്ത തെറികള്‍ ഇപ്പോള്‍ 10-A (English Medium) മുന്നില്‍ പോയി നിന്നാല്‍ കേള്‍ക്കാം

ഇതിനിടക്ക് കുട്ടികള്‍ക്കനുഗ്രഹമായി രാത്രി ക്ലാസും രാത്രി ബസ് സര്‍വീസും തുടങ്ങി

കുട്ടികള്‍ നടന്ന് പോയാല്‍ പാടത്ത് പൂളക്കുറ്റികള്‍ (I mean കപ്പ) മാത്രമെ കാണൂ അടിയിലെ കിഴങ്ങൊക്കെ ആവിയാകും എന്നത് കൊണ്ടാണ് Bus Service എന്നും പറഞ്ഞ് കേള്‍ക്കുന്നുണ്ട്

Bus Drive ചെയ്യുന്നത് ഒരു പുലിയാണ് (പേര് പറഞ്ഞാല്‍ മോശമാ മൂപ്പര് പണ്ട് അയലോക്കത്തെ സ്കൂളിന്റെ ബസ്സും കൊണ്ട് ഫോണ്‍ കാലില്‍ വയറൊക്കെ ശരിക്ക് കെട്ടിയിട്ടീല്ലെ എന്ന് Inspection നടത്തിയിട്ടുണ്ട്)

ഇദ്ദേഹത്തിന്റെ ഇരട്ടപ്പേര് 'കണ്ണന്‍ ' ആണെന്ന് തിരൂര്‍ക്കാട് ജനിച്ച് വീഴുന്ന ഏത് ചേടക്കും അറിയും.

ഇദ്ദേഹം വളരെ ഭംഗിയായി Enjoy ചെയ്ത് ബസ് വിടുകയായിരുന്നു. ഇതിനിടക്ക് അദ്ദേഹം നമ്മുടെ 'കൂതറ'കളോട് പറഞ്ഞു "2-3 പാട്ടൊക്കെ പാട് ചെര്‍ക്കമ്മാരേ ഞമ്മള് മരിച്ചോട്ത്ത്ക്കൊന്നുമല്ലല്ലോ പോണത് "

ഇത് കേട്ടതും ഉണ്ടുവിനെപ്പോലുള്ള ചക്കരകള്‍ പാടി

"കണ്ണാ..തുമ്പീ പോരാമോ എന്നോടിഷ്ടം..........................."

പിന്നീട് ബസ്സിനുള്ളില്‍ 1 Wrestling തന്നെ നടന്നു Acceleratorന്റെയും Brakeന്റെയും ഉള്ളിലായിരുന്നു ഓരോരുത്തരുടെ തല.

അവസാനം ചെക്കമ്മാര് വീട്ടില്‍ ചെന്ന് പിന്നെ സ്കൂളില്‍ പോലും വരാതെ പടിക്കുകയായിരുന്നു.ചിലര്‍ Pentagon damageആയത് കൊണ്ട് തല്‍ക്കാലം 'WAR'ല്‍ നിന്ന് മാറിനിന്നതാണെന്ന് പറയുന്നു.

ചിലര്‍ പിറ്റേന്ന് ബസ്സിന്റെ ഡീസല്‍ ടാങ്ക് അധികം ചിലവില്ലാത്ത ഇന്ധനം നിറച്ച് കേടാക്കി എന്നും പറഞ്ഞു കേള്‍ക്കുന്നുണ്ട്. (ഏയ് അത് ഉണ്ടുവല്ല ദയവ് ചെയ്ത് അങ്ങിനെ ഒന്നും വിചാരിച്ച് പോകരുത്)

ഹും ബസ് അല്ലെ അത് എന്ത് ഒഴിച്ചാലും ഓടും എന്ന് ഈ ഇടി മൊയ്ന്തുകള്‍ക്കറിയില്ലല്ലോ.

Thursday, May 6, 2010

ആരാണ് ഗാന്ധി


തിരൂര്‍ക്കാട് A.M.L.P School Groundല്‍ ചിലര്‍ ഓടുന്നു ചിലര്‍ ആരാന്റെ ചെരിപ്പും കൊണ്ട് 'Rugby' കളിക്കുന്നു. ചിലര്‍ കരയുന്നു,ചിലര്‍ മുള്ളുന്നു ചിലര്‍ അത് ഒളിഞ്ഞ് നോക്കുന്നു അങ്ങനെ അങ്ങനെ............

അതിന്റെ ഒരു മൂലയില്‍ കുഴല്‍ കിണര്‍ പൈപ്പ്. BSNL Range SORRY AIR INDIA EXPRESS Plane പോലെ പൊക്കുകയും താഴ്ത്തുകയും ചെയ്താല്‍ നല്ല ശുദ്ധമായ തുരുമ്പിന്‍ചുവയുള്ള വെള്ളം ലഭിക്കും. പൈപ്പും കൊണ്ട് ശക്തമായ പോരാട്ടം നടക്കുന്ന ഒരു നട്ടുച്ചര ഉച്ചേമുക്കാല്‍ സമയം. നമ്മുടെ കഥാനായകന്‍ (എന്റെ അന്ത്രോന്‍ ) റയീസ് ഓടിവന്നു അതിന്റെ പിടുത്തത്തിലേക്ക് ഒരു യുവരാജ് അങ്ങട് നടത്തി.അവന്റെ തലയില്‍ നിന്നും മഴക്കാലത്തെ ചേനത്തക്കടു പുഴ മാതിരി ചെഞ്ജോര പൊടിഞ്ഞു. അവന്‍ മലപ്പുറത്തെ ഫയര്‍ഫോര്‍സ് മാതിരി ഒരു ജലദോഷം പിടിച്ച കരച്ചില്‍ തുടങ്ങി.

ഇത് കണ്ടതും സ്കൂളിലെ ഇടയന്മാരും ഇടയത്തികളും അവനെപ്പിടിച്ച് ഹോസ്പിറ്റലില്‍ ആക്കി. മരുന്നൊക്കെ വച്ച് വീട്ടില്‍ സുഖമായി എത്തി.

നോക്കുമ്പോള്‍ അവന്റെ മുഖത്ത് ഒരു മന്തപ്പ് സോറി മപ്പ്. ബുദ്ധിക്ക് എങ്ങാനും സംസ്ഥാന ഖജനാവ് പോലെ ലീക്ക് വന്നിട്ടുണ്ടോ എന്ന് ടെസ്റ്റ് ചെയ്യാന്‍ ഓന്റെ പെങ്ങള്‍ തീരുമാനിച്ചു. അവള്‍ അവനോട് ഈസി Questionsല്‍ നിന്നും സ്റ്റാര്‍ട്ട് ചെയ്യാന്‍ തീരുമാനിച്ചു.

അവളുടെ ഫസ്റ്റ് ചോദ്യം:"എടാ ഈ ഗാന്ധിജി ആരാ?"

ആ ചോദ്യം ഒരു മാതിരി പാനിപ്പറ്റ് യുദ്ധത്തില്‍ മുറിവേറ്റ് വരുന്ന പലചരക്ക് കടക്കാരനോട് പഞ്ജാരക്ക് വില ചോദിച്ച മാതിരിയായിരുന്നു.

അവന്‍ അവനെക്കൊണ്ട് കഴിയുന്ന ഒരു 400-500 Hz Frequencyല്‍ പറഞ്ഞു.

"അന്റെ വാപ്പ"

ഉടനെത്തന്നെ അവള്‍ ഉമ്മാന്റെ അടുത്തേക്കോടി എന്നിട്ട് പറഞ്ഞു

"കുടുങ്ങിമ്മാ കുടുങ്ങി റയീസിന് ഇപ്പാനെപ്പോലും ഓര്‍മ്മല്ലട്ടില്ലേ ഓന് പിരാന്തായീന്നാ തോന്ന്ണേ".

അവന്‍ ഒന്ന് ഉറങ്ങി നീറ്റാല്‍ ഒക്കെ ശരിയാകും എന്ന് ഉമ്മയും പറഞ്ഞു.

"ആരും ഭ്രാന്തന്മാരായി ജനിക്കുന്നില്ല.നാട്ടുകാരാണവനെ ഭ്രാന്തനാക്കുന്നത്"

Wednesday, April 28, 2010

എന്നെക്കുറിച്ച്




ഞാന്‍ കേരളത്തിലെ പ്രധാന സിറ്റികള്‍ ആയ തിരുവനന്തപുരം,കോഴിക്കോട്,കൊച്ചി,തിരൂര്‍ക്കാട് എന്നിവയിലെ തിരുര്‍ക്കാട്ടില്‍ നിന്നും വരുന്നു.
                   ഇവിടുത്തെ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ നിന്നും കുറ്ച്ച് ഉള്ളിലേക്ക് പോയാല്‍ കാണുന്ന അസ്ഹര്‍ സ്കൂലിന്റെ അടുത്താണ് എന്റെ വിഹാരകേന്ത്രം ( I mean house).നാട്ടുകാരൊക്കെ ബ്ലോഗ് ഒക്കെ എഴുതി ഫ്ല്ലണ്ടറായി നടക്കുംബോള്‍ ഞാനും കരുതി ഒന്നെഴുതി നോക്കാം എന്ന്.
ഫെയ്മസ് ആവാനുള്ള ഒരു 'ഷോര്‍ട്ട് സര്‍ക്യൂട്ട്' ആയി ഞാന്‍ ബ്ലോഗിനെ കണ്ടു.
പക്ഷെ short circuit ആകുംബോള്‍ ഫ്യൂസ് കത്തും എന്ന വിശ്യാസം സോറി വിവരം എനിക്കില്ലായിരുന്നു.
അങ്ങിനെ ഞാന്‍ 1 ബ്ലോഗ് തുടങ്ങി A.M.H.S തിരൂര്‍ക്കാടില്‍ നിന്നും പഠിച്ച കുറച്ച് കിളിഈംബിയ ഇംഗ്ലീഷ് വച്ചാണ് കാച്ചിയത് 3,4,5 കവിതകള്‍ പോസ്റ്റ്ചെയ്തു but കറന്റേ വന്നില്ല എന്നിട്ടല്ലെ 'ഷോര്‍ട്ട് സര്‍ക്യൂട്ട്' എന്ന് പറഞ്ഞമാതിരി അത് അങ്ങാടിയിലെ കടയിലെ കാക്ക ഇണ്ടാക്കിയ ചായ പോലെ ആയി.
ഇന്റെ ഒ‌രു കൂട്ടുകാരനും same പരിപാടി തുടങ്ങിയിരുന്നു.ഞങ്ങള്‍തീല് രണ്ടാള്‍തീലും കൊല്ലം കൂടിയത് 60-70 ആള്‍ കയറും ഞാന്‍ കരുതും അതൊക്കെ വല്ലവരും വെഴുക്കി വുഗ്ഗ്തായിരിക്കും എന്ന് കാരണം ഇം‌ഗ്ലീഷ് അറിഞ്ഞാലും ഇഞ്ജെ ബ്ലോഗ് വായിക്കാന്‍ കജ്ജൂല അതാണ് അതിത്തെ ഇം‌ഗ്ലീഷിന്റെ ഊക്ക്.
അപ്പൊ ഇഞ്ജെ അടുത്തിരിക്ക്ണ സുഹൈറും സഫീക്കും പറഞ്ഞു ഇന്നാ മൊയ്ന്തേ അനക്ക് മലയാളത്തില്‍ എയിതിക്കൂടെ എന്ന്.
അപ്പൊ Dairy Milkന്റെ പരസ്യത്തിത്തെ മാതിരി ഇഞ്ജെ മനസ്സില്‍ 1 ലഡ്ഡു അങ്ങട്ട് പൊട്ടി.
ഞാന്‍ കരുതി പലോരും പറഞ്ഞതും മറ്റും ആയ കഥാള് തലച്ചോറില്‍ കിടന്ന് വേവുംബൊ അതൊക്കെ കംമ്പ്യൂട്ടറിലേക്ക് അങ്ങട് തുപ്പാം എന്ന് ഇപ്പൊ ഏതായാലും +2 പരീക്ഷ കഴിഞ്ഞ് വെറുതെ നടക്കാണ് അപ്പൊ ഇടക്കൊക്കെ എന്തേലും എഴുതാന്ന് തീരുമാനിച്ചു വ്യാകരണപ്പെഷകും grammar mistake ഉം പൊറുക്കണം എന്ന് അഹങ്കാരത്തോടെ കല്പിക്കുന്നു പിന്നെ ഇതില്‍ എഴുതുന്നത് പകുതി സത്യവും മുക്കാലരക്കാല്‍ നുണയുമാണെന്ന് വെസനസമേതം അറിയിക്കുന്നു
എന്ന്
Abdulla Jasim Ibrahim