Monday, July 5, 2010

സൈഫൂസ് ബഫാനസൈഫു: ഫുട്ബാൾ ആണ് മതം പെലെ ആണ് ദൈവം ഇബ്ലീസാകട്ടെ മറഡോണ.ഫാബിയാനോ റൊബീഞ്ഞോ എന്നൊക്കെ പറഞ്ഞാ പുളകം കൊള്ളുന്ന വീരൻ (സ്വന്തം ബാപ്പാന്റെ പേരു കേട്ടാ വരെ ഇത്ര സ്നേഹപ്രകടനം ഉണ്ടാവില്ല.)
ഹ്യൂണ്ടായി ഷോറൂമിന്റെ സൈടില് എൽ.സീ.ടി പ്രൊജക്റ്ററില് കളി വെക്കുകയാണ് എന്നറിഞ്ഞപ്പൊ പാത്തുമ്മ താത്താന്റെ മുൻപില് 1 ലോഡ് വെറ്റില ചെരിഞ്ഞാൽ ഉണ്ടാവുന്ന ഒരു പുതിലായിരുന്നു സൈഫുവിനും.
11:30 നാണ് കളി എങ്കിലും 8:00 മണിക്ക് തന്നെ വന്നിരുന്ന് 11:30 വരെ നാവ് കൊണ്ടും,കയ്യ് കൊണ്ടും കാലുകൊണ്ടും പോയിട്ട് വിറക് കൊള്ളി കൊണ്ട് വരെ ബ്രസീലിന്റെ മഹാത്മ്യം വിളമ്പും മൂപ്പര്.അങ്ങിനെ ക്രിത്യം 11:30നു കളി തുടങ്ങുമ്പോൾ അവൻ ഉറക്കവും തുടങ്ങും (മുടിഞ്ഞ ക്ഷീണം). പിന്നെ ആരെങ്കിലും വിളിച്ചാൽ രാവിലെ എഴുന്നേൽക്കും..
എന്നിട്ട് പൊല പാച്ചിലാണ് ഷമ്മുവിന്റെ ഹോട്ടലിലേക്ക്.വരവ് കണ്ടാ വെള്ളപ്പം മുഴുവോനും ഓൻ തിന്നു തീർക്കും എന്ന് കരുതും……എന്നിട്ട് ഒരു ചോദ്യാണ്
ടാ………ഇന്നത്തെ പേപ്പർ എവുടേ?????”
അവേലിയബിൾ ആയ എല്ലാ പത്രത്തിലെയും സ്പോർട്സ് പേജ് കാണാതെ പഠിക്കും ഈപഠിത്തം ഓനെപ്പോലുള്ളോര് സ്കൂളിൽ പോയി പഠിച്ചാൽ ഇന്ത്യ 45 കൊല്ലം കൊണ്ടെങ്കിലും ഒരു വികസിത രാജ്യമാകും.
പിന്നെ അങ്ങാടീൽ പോയിട്ട് പെരും ലാത്തിയടി (ഓർ തൊള്ള)  ഇതാണ് സൈഫു.
സൈഫുവിന് മോല്യാരെ ഭയങ്കാര ഭഹുമാനമാണ് വാവാസ് ഓടിറ്റോറിയത്തിന്റെ ഫ്രണ്ടില് ഒരു കൂട്ടര് മറ്റൊരു കൂട്ടരെ തിന്നാനും നാട്ടുകാര് നന്നാവുകയാണെങ്കി ആയിക്കോട്ടെ എന്നും കരുതി.സ്റ്റേജ് കെട്ടി പ്രസംഗിക്കുന്നു.സൈഫു മോല്യാരൊടുള്ള ബഹുമാനത്തിന്റെ ഊക്കിൽ അത് ശ്രദ്ധിച്ച് കേട്ടു.പിറ്റ്യേന്ന് അവൻ ആരുടെയോ ബൈക്കിൽ കയറി ഓസിന് തോണിക്കരക്ക് പോവ്വാണ്.ഈ സമയം മോല്യാർ നടന്ന് വരുന്നു.ഓൻ ബാക്കിലിരുന്ന് കയ്യ് പൊക്കീട്ട് മോല്യാരോട്  അസ്സലാമു അലൈക്കുംഎന്ന് പറഞ്ഞു മൂപ്പർ ചെക്കന്റെ ഭക്തിയുടെ പവറ് കണ്ട് അതിലും പൊക്കീട്ട്വാലൈക്കും………..” ബൈക്ക് വിടുന്നവൻ സൈഫുവിന്റെ കൈയ്യിന്റെ ലവൽ ഒന്നും ശ്രദ്ധിക്കുന്നുമില്ല……..അടുത്തങ്ങ് എത്തിയതും സൈഫു മൂപ്പരുടെ പൊക്കി പിടിച്ച് നിൽക്കുന്ന കൈയ്യിൽ ഒറ്റ പിടുത്തം…………………..
വാഴയുടെ പച്ചില പിടിച്ച് വലിച്ചാ ഉണ്ടാവുന്ന ഒരു ശബ്ദത്തോടെ മോല്യാർ റോഡിലൂടെ നിരങ്ങി വരുന്നു മറയണ്ട ഭാഗമൊക്കെ പുറത്തും .പുറത്ത് കാണുന്ന അവയവമൊക്കെ അകത്തുമായി മോല്യാർ എഴുന്നേറ്റു (നാട്ടുകാർ എഴുന്നേല്പിച്ചു).
എന്നാലും ഇജ്ജ് ഇഞ്ഞോട്എന്ന നോട്ടം നോക്ക്ണ മൊല്യാരൊട് സൈഫു ..
അല്ല…………………….ഇങ്ങളല്ലെ………….ഇന്നലെ……..അന്ധിക്ക് കജ്ജ് കൊണ്ട് .സലാം കൊടുക്കണം ന്നും . വണ്ടീൽ പോണോല് നിലത്ത് ഉള്ളോർക്ക് കൊടുക്കണമെന്നും എന്നൊക്കെ………മുഴുവനാക്കിയപ്പോഴേക്ക് എല്ലാവരും അവനെ പൊതിഞ്ഞിരുന്നു. (പിന്നെ മോല്യാർ ധാനധർമ്മവും സകത്തും സലാമുമൊക്കെ പറയുമ്പൊ ഒരു തുണിയുരിഞ്ഞ നോട്ടം ഇങ്ങനെ നോക്കും) ഈമോല്യാര് ഇങ്ങനെ വരുമ്പോ ഉണ്ട് സൈഫുവും കൂട്ടുകാരും ടീമിന്റെ ഫോട്ടൊ ചെറുതാക്കിയും അവർ അഞ്ചാറ് പേരുടെ ഫോട്ടൊ വളരെ വലുതാക്കിയും ഫ്ലക്സ് തൂക്കുന്നു.
മോല്യാർ പറഞ്ഞു മക്കളെ ഈ കായിന് ഇങ്ങക്കൊക്കെ ഓരോ ഫുൾ  കോയിബിരിയാണി വാങ്ങിതിന്നൂടെ
പക്ഷെ സൈഫുവിന് അത് സഹിച്ചില്ല. മൂപ്പർ പോയതും അവൻ പറഞ്ഞു.
അത് അസുഖം വേറെ ആണെടാ ആ പഹേന്റെ ഫോട്ടൊ ഇല്ലാത്തതിന്റെ അസൂയയാണ്
                                     ഇതാണ് സൈഫുവിന് ഫൂട്ബാൾ

9 comments:

 1. 17വയസ്സിനെക്കാൾ പക്വമാണു ശൈലി...എനിയും എഴുതൂ ഭാവുകങ്ങൾ

  ReplyDelete
 2. താങ്കള്‍ക് കഴിവുണ്ട്
  കൂറേ വായിക്കണം
  വായന ഇല്ലാത ഒരിക്കലും എഴുതാന്‍ കഴിയില്ല എന്ന് മനസ്സിലാകി, കിട്ടുനത് എല്ലാം വായിക്കുക
  ഇനിയും എഴുതുക

  ReplyDelete
 3. ഇനിയും പ്രതീക്ഷിക്കുന്നു ഇയാളില്‍ നിന്ന്

  ReplyDelete
 4. ഇയാള്‍ക്ക് നന്നായി എഴുതാന്‍ കഴിയും ഇനിയും ഒത്തിരി വായനയിലൂടെ എഴുത്തിലൂടെ അത് കരസ്ഥമാക്കുക .. നല്ല നല്ല ചിന്തകള്‍ ഭാവനയില്‍ കൊരുത്തിടട്ടെ അത് അത് നല്ല വാചകങ്ങളിലൂടെ പുതുമയാര്‍ന്ന അവതരണ ശൈലിയിലൂടെ വായനക്കാരില്‍ എത്തിക്കാന്‍ താങ്കള്‍ക്കു കഴിയട്ടെ .. നന്നായി വായിക്കുക എഴുത്തില്‍ നല്ല ഭാവിയുണ്ട് ..ബ്ലോഗു ജാലകം അഗ്രിഗേട്ടരില്‍ രജിസ്റ്റര്‍ ചെയ്യുക ധാരാളം പേര്‍ക്ക് വായിക്കാന്‍ സാധിക്കും. വായനക്കാരുടെ അഭിപ്രായങ്ങള്‍ നന്നായി മനസ്സിലാക്കി മുന്നേറുക ...ഭാവുകങ്ങള്‍ ..ആശംസകള്‍..

  ReplyDelete
 5. കൊള്ളാം ....
  തുടര്‍ന്നും എഴുതുക...
  എല്ലാവിധ ഭാവുകങ്ങളും


  (വേര്‍ഡ്‌ വെരിഫിക്കേഷന്‍ ഒഴിവാക്കിയാല്‍ നന്നായിരുന്നു )

  ReplyDelete
 6. jasim

  thiroorkadinte mukkum moolayum varachittutundallo

  othiri vayichitt nala oru katha ezhudoo
  ithe bashyil thanne aayikkotte

  ashamsakal

  ReplyDelete
 7. word verification മാറ്റു
  dash board--->settings---> word verification
  അവിടെ yes എന്നുള്ളത് no ആക്കുക

  ReplyDelete
 8. ഭാവുകങ്ങള്‍..
  ഇടക്കിടക്ക് ഓരോ പോസ്റ്റുകളിങ്ങ്് പോരട്ടെ.......

  ReplyDelete