Saturday, May 8, 2010

തുമ്പീ വാ.........


10ആം ക്ലാസ്സ് പരീക്ഷക്ക് ഇനി 1 മാസം തിരൂര്‍ക്കാട് സ്കൂളിലെ അദ്ധ്യാപകര്‍ എല്ലാവരും ബദ്ര്‍ നടത്തുകയായിരുന്നു.വിജയശതമാനം 95 കടത്തണം എന്നതിനുള്ള കഠിന പ്രിയത്നത്തിലാണ്.

കള്ള്ഷാപ്പില്‍ സോറി നിയമസഭയില്‍പോലും കേള്‍ക്കാത്ത തെറികള്‍ ഇപ്പോള്‍ 10-A (English Medium) മുന്നില്‍ പോയി നിന്നാല്‍ കേള്‍ക്കാം

ഇതിനിടക്ക് കുട്ടികള്‍ക്കനുഗ്രഹമായി രാത്രി ക്ലാസും രാത്രി ബസ് സര്‍വീസും തുടങ്ങി

കുട്ടികള്‍ നടന്ന് പോയാല്‍ പാടത്ത് പൂളക്കുറ്റികള്‍ (I mean കപ്പ) മാത്രമെ കാണൂ അടിയിലെ കിഴങ്ങൊക്കെ ആവിയാകും എന്നത് കൊണ്ടാണ് Bus Service എന്നും പറഞ്ഞ് കേള്‍ക്കുന്നുണ്ട്

Bus Drive ചെയ്യുന്നത് ഒരു പുലിയാണ് (പേര് പറഞ്ഞാല്‍ മോശമാ മൂപ്പര് പണ്ട് അയലോക്കത്തെ സ്കൂളിന്റെ ബസ്സും കൊണ്ട് ഫോണ്‍ കാലില്‍ വയറൊക്കെ ശരിക്ക് കെട്ടിയിട്ടീല്ലെ എന്ന് Inspection നടത്തിയിട്ടുണ്ട്)

ഇദ്ദേഹത്തിന്റെ ഇരട്ടപ്പേര് 'കണ്ണന്‍ ' ആണെന്ന് തിരൂര്‍ക്കാട് ജനിച്ച് വീഴുന്ന ഏത് ചേടക്കും അറിയും.

ഇദ്ദേഹം വളരെ ഭംഗിയായി Enjoy ചെയ്ത് ബസ് വിടുകയായിരുന്നു. ഇതിനിടക്ക് അദ്ദേഹം നമ്മുടെ 'കൂതറ'കളോട് പറഞ്ഞു "2-3 പാട്ടൊക്കെ പാട് ചെര്‍ക്കമ്മാരേ ഞമ്മള് മരിച്ചോട്ത്ത്ക്കൊന്നുമല്ലല്ലോ പോണത് "

ഇത് കേട്ടതും ഉണ്ടുവിനെപ്പോലുള്ള ചക്കരകള്‍ പാടി

"കണ്ണാ..തുമ്പീ പോരാമോ എന്നോടിഷ്ടം..........................."

പിന്നീട് ബസ്സിനുള്ളില്‍ 1 Wrestling തന്നെ നടന്നു Acceleratorന്റെയും Brakeന്റെയും ഉള്ളിലായിരുന്നു ഓരോരുത്തരുടെ തല.

അവസാനം ചെക്കമ്മാര് വീട്ടില്‍ ചെന്ന് പിന്നെ സ്കൂളില്‍ പോലും വരാതെ പടിക്കുകയായിരുന്നു.ചിലര്‍ Pentagon damageആയത് കൊണ്ട് തല്‍ക്കാലം 'WAR'ല്‍ നിന്ന് മാറിനിന്നതാണെന്ന് പറയുന്നു.

ചിലര്‍ പിറ്റേന്ന് ബസ്സിന്റെ ഡീസല്‍ ടാങ്ക് അധികം ചിലവില്ലാത്ത ഇന്ധനം നിറച്ച് കേടാക്കി എന്നും പറഞ്ഞു കേള്‍ക്കുന്നുണ്ട്. (ഏയ് അത് ഉണ്ടുവല്ല ദയവ് ചെയ്ത് അങ്ങിനെ ഒന്നും വിചാരിച്ച് പോകരുത്)

ഹും ബസ് അല്ലെ അത് എന്ത് ഒഴിച്ചാലും ഓടും എന്ന് ഈ ഇടി മൊയ്ന്തുകള്‍ക്കറിയില്ലല്ലോ.

2 comments:

  1. മോനെ അബ്ദുള്ള ജാസിമേ....... വളരെ നന്നായി. നല്ല തുടക്കം..... വാക്കുകളുടെ ശൈലി എനിക്കിഷ്ടമായി. എഴുതെടോ....... എന്തെഴുതിയാലും വായിക്കാനാളുള്ള ഇക്കാലത്ത് ഇത്തിരി എഴുതാന്‍ കഴിവുള്ള ഇയാളൊക്കെ എഴുതുമ്പോഴല്ലേ ഞങ്ങള്‍ക്കൊക്കെ വല്ലതും കിട്ടൂ (അടിച്ചു മാറ്റാന്‍... ഹി ഹി ഹി) ........
    പുതിയ ഒരുപാട് പറയാന്‍ നിനക്ക് കഴിയും.... കാത്തിരിക്കുന്നു.

    ReplyDelete