Tuesday, May 18, 2010

പടക്കം

തിരൂര്‍ക്കാട് ഇറച്ചി പീടിയന്റെ ബേക്കില്‍ ഒരു പടക്കക്കട തുറന്നു.ജബ്ബാറിന്റെ ബാപ്പാന്റെ ആണ് കട.മൂപ്പര് ആറാം ക്ലാസ്സുകാരന്‍ ജബ്ബാറിനെത്തന്നെ കടയില്‍ ഇരുത്തി. പുതിയ കടയില്‍ കച്ചോടം പൊടിപൊടിക്കുന്നു.

ഒരു ദിവസം പതിനൊന്നേമുക്കാല്‍ ആയിട്ടുണ്ടാകും. ഒരു തലീക്കുത്ത്ണ വെയിലുള്ള തെളിഞ്ഞ അന്ധരീക്ഷം. ജബ്ബാര്‍ ചൊറീം കുത്തി ഇരിക്കുന്നു. വെറുതെ ഇരിക്കല്ലേ എന്ന് കരുതി കടയുടെ മുമ്പില്‍ നിന്ന് ഒരു രൂപയുടെ ഓലപ്പടക്കമെടുത്ത് തലകുത്തനെ പിടിച്ച് പതുക്കെ ഒരു ഗ്യാസ് ലൈറ്റര്‍ വച്ച് കത്തിച്ചു. ലൈറ്ററില്‍ തീ ഫുള്‍ വോള്യത്തിലാണ് സെറ്റ് ചെയ്തിരുന്നത്. കത്തിച്ചതും തീ 'ചും' എന്നും പറഞ്ഞ് തിരിയിലൂടെ വിചാരിച്ചതിലും വേഗത്തില്‍ അങ്ങട്ട് കത്തി കയറി. അപ്പൊ കിട്ടിയ സ്റ്റിമുലേഷനില്‍ ജബ്ബാറ് പടക്കം ഒറ്റ ഏറ് നേരെ വീണത് നിലചക്രങ്ങള്‍ ഭംഗിയായി അടുക്കി വച്ചതിലേക്ക്. ഏറ്റവും മുകളിലെ നിലച്ചക്രം പതിയെത്തിരിഞ്ഞ് തുടങ്ങി അവന്‍ ക്യൂരിയോസിറ്റിയോട് കൂടി അത് കണ്ട് നിന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ ഓട്ടോറിക്ഷാ സ്റ്റാന്റിലൂടെയും നാഷണല്‍ ഹൈവേയിലൂടെയും വാണങ്ങള്‍ തലങ്ങും വിലങ്ങും ചീറിപ്പായാന്‍ തുടങ്ങി. ആകെ ഒരു സര്‍വകക്ഷിയോഗത്തിന്റെ അവസ്ഥ. പിന്നെ ഗുണ്ടുകളും തുടങ്ങി കലാപരിപാടി. 10മിനുട്ട് കൊണ്ട് 1 പാട് പൈസ വെള്ളത്തിലായി. അതിന് ശേഷം എന്ത് കട തുറന്നാലും ആരും തിരൂര്‍കാട്ടങ്ങാടീല് പടക്കക്കട തുറന്നിട്ടില്ല.

1 comment: