എല്ലാ സീസണിലേയും പോലെ പുതിയ ഒരു സ്കൗട്ട് ക്യാമ്പ് ഉമ്മാന്റെ ഒപ്പിട്ട (അത് നമ്മള്‍ തന്നെ അങ്ങട്ടിടും കാരണം മറവി നമ്മുടെ ഒരു കൂടപ്പിറപ്പാണല്ലൊ) സമ്മതപത്രവും കൊടുത്ത് സ്കൗട്ട് മാഷുടെ സ്ഥിരം സ്റ്റൈലില്‍ മക്കരപറമ്പ്എത്തി. അവിടെ മറ്റെല്ലാ പുലികളും റെഡിയായിരുന്നു ഞങ്ങളുടെ സ്ഥിരം ശത്രുക്കളായ തഴെക്കോട്ടുകാരും ഉണ്ടായിരുന്നു എന്നാണെന്റെ ഓര്‍മ.അങ്ങനെ ക്യമ്പ് 2 ദിവസം പിന്നിട്ടു.സധാരണ ക്യാമ്പില്‍ നിന്നും വിഭിന്നമായി ഞങ്ങള്‍ക്ക് 1 കുളിക്ക് അവസരം ഉണ്ടെന്നറിയിച്ചു. അങ്ങനെ ആ ചെറിയ പുഴവക്കത്തെത്തി. പിന്നീട് നീന്താനറിയുന്നവരെ 1 ഗ്രൂപ്പും അറിയാത്തവരെ മറ്റൊരു ഗ്രൂപ്പുമായിത്തിരിച്ചു. ഞാന്‍ 2ന്റെയും മിടിലില്‍ പെട്ട ആളായിരുന്നു എങ്കിലും വിട്ട് കൊടുത്തില്ല ഞാന്‍ നീന്താന്‍ അറിയുന്നവരില്‍ നിന്നു. സാറന്‍മാര്‍ OK എന്നു പറഞ്ഞതും ബിന്‍ഷാദിനെയും ജാഫറിനെയും പോലുള്ള ചില നാണം കൂണുങ്ങികള്‍ ഉടന്‍ ചടാപടാ എന്നോടിഅതിലേക്ക് ഡൈവ് ചെയ്തു.ഞങ്ങള്‍ ചെന്നു നോക്കുമ്പോള്‍ Long Jump Pitലേക്ക് Javelin എറിഞ്ഞപോലെ കുറെ ശരീരങ്ങള്‍ പുഴയില്‍ കുത്തിനില്‍ക്കുന്നു. ചിലരുടെ കാലൊക്കെ 10-10 സ്റ്റൈലിലാണ് ഉടന്‍ തന്നെ അവരൊക്കെ സ്റ്റടിയായി ചിലരുടെ വായില്‍ നിന്ന് വെള്ളത്തിന് പകരം ചളിയാണ് വരുന്നത് .ഞങ്ങള്‍ വളരെ നീറ്റ് ആയി അതില്‍ മുങ്ങിക്കുളിച്ചു കയറിപ്പോന്നപ്പോള്‍ Pears Soapപോലുള്ള വെള്ളം നല്ല Happy അച്ചാര്‍ പോലെ ആയിട്ടുണ്ട്.ഞങ്ങള്‍ തലയൊക്കെ തോര്‍ത്തി ചത്തതിനൊക്കുമേ ജീവിതം എന്ന് പറഞ്ഞ മാതിരി ആ കുളിയേക്കാള്‍ നല്ലത് കുളിക്കാതിരിക്കലായിരുന്നു എന്ന തിരിച്ചറിവും വയിലിട്ട് നടന്ന് വരുമ്പോള്‍ ഉണ്ട് ചിലര്‍ വളരെ കുശാലായി വെട്ടി വിഴുങ്ങി ഏമ്പക്കവും വിട്ട് വരുന്നു.അവരെപ്പോലെ 5-6 പേരുണ്ടെങ്കില്‍ Indian Oil Companyക്ക്'ഗുളിക വണ്ടി'കള്‍ ഒഴിവാക്കേണ്ടിവരും എന്ന് തോന്നും. പിന്നീടാണ് മനസ്സിലായത് സാറന്‍മാര്‍ക്ക് ചെറിയ 1 Spelling Mistake സംഭവിച്ചു എന്ന്.പുഴ വറ്റിച്ച് പോകുന്ന കൂട്ടുകാരെ കണ്ടപ്പോള്‍ 1 Spelling Mistake സംഭവിച്ചാല്‍ ഒരുപാട് വയറു നിറയും എന്ന മറ്റൊരു തിരിച്ചറിവും കൂടെ വായിലിട്ട് ഞങ്ങള്‍ Slow Motionല്‍ നടന്ന് നീങ്ങി
No comments:
Post a Comment